വിസ്മയയുടെ ഈ ബുക്കില്‍ തെറ്റുകള്‍,ക്ഷമപറഞ്ഞ് താരപുത്രി
കൊച്ചി:മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ഇപ്പോള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ സംസാരമാകാറുണ്ട്. താരപുത്രിയുടെ പുതിയ വിശേഷമായി പുറത്തുവന്നത് ഒരു പുസ്തകമായിരുന്നു. താരത്തിന്റേതായി ഇറങ്ങിയ പുസ്തകം ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ”ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന പേരിലാണ് ലാലേട്ടന്റെ മകളുടെ പുസ്തകം പുറത്തിറങ്ങിയത്. പെന്‍ഗ്വിന്‍ ബുക്ക്സ് ആയിരുന്നു വിസ്മയയുടെ പുസ്‌കം പ്രസിദ്ധീകരിച്ചത്. മോഹന്‍ലാലും മകളുടെ പുസ്തകത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവക്കുകയുണ്ടായിരുന്നു. മകളുടെ പുസ്തക പ്രകാശനത്തെ കുറിച്ച് സൂപ്പര്‍താരം പറഞ്ഞത് അഭിമാന നിമിഷമാണ് എന്നായിരുന്നു . കൂടാതെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷവും അദ്ദേഹം ആരാധകരോട് പങ്കുവെച്ചു.
എന്നാല്‍ അതിനുശേഷം പുസ്തകത്തിന്റെ ഇ-ബുക്കില്‍ തെറ്റുകള്‍ ഉണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. വിസ്മയ തന്നെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തുവന്നത്. ഉടന്‍ തെറ്റ് തിരുത്തുമെന്ന് അറിയിച്ചുകൊണ്ടാണ് വിസ്മയ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ”ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങള്‍ക്ക് കിട്ടുമെന്നും അറിയിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം വിസ്മയ അറിയിച്ചത്.
വിസ്മയയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പൊതുവെ ആവേശമാണ്. സാധാരണ താരപുത്രിമാരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വത്തിനുടമയാണ് വിസ്മയ. അടുത്തിടെ തടി കുറച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രി പങ്കുവച്ചിരുന്നു. പ്രണവ് സിനിമയിലേക്ക് എത്തിയത് പോലെ വിസ്മയയും സിനിമയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുമുണ്ട്. മോഹന്‍ലാലിന്റ സംവിധാന സംരംഭമായ ബറോസിന്റെ ടീമില്‍ വിസ്മയയും എത്തുമെന്ന് മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല . അതുകൊണ്ടുതന്നെ ആകാംഷയോടെ കാത്തിരിക്കുകയാണ് താരാരാധകര്‍.