നാൽപ്പത്തിയഞ്ചാം വയസിൽ വിശാൽ വിവാഹിതനാകുന്നു,വധു നടി ലക്ഷ്മി മേനോനെന്ന് റിപ്പോർട്ടുകൾ
ചെന്നൈ:പ്രേക്ഷരുടെ പ്രിയ നടിയാണ് ലക്ഷ്മി മേനോൻ. കുംകിയിലെ നായികയെന്ന് പറഞ്ഞാലാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾ കൂടുതൽ വേഗത്തിൽ നടിയെ തിരിച്ചറിയുക. തമിഴിലാണ് താരം കൂടുതൽ സജീവം. തമിഴിന്റെ ഭാഗ്യനായിക കൂടിയാണ് താരം.
കുംമ്കി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു എന്നതുകൊണ്ടാണ് ലക്ഷ്മി ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കുന്നത്. നടി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു. മലയാളത്തിൽ ലക്ഷ്മി ചെയ്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ദിലീപിന്റെ അവതാരം മാത്രമാണ്.
വിജയ് സേതുപതിക്കൊപ്പം റെക്കൈ ചെയ്തശേഷം ലക്ഷ്മി മേനോന് തമിഴ്നാട്ടിൽ ആരാധകർ വർധിച്ചു. വേതാളത്തിൽ അജിത്തിന്റെ അനുജത്തിയായും ലക്ഷ്മി മേനോൻ അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ചിരഞ്ജീവിയുടെ ഭോല ശങ്കർ അജിത്തിന്റെ വേതാളം സിനിമയുടെ റീമേക്ക് ആണെന്നാണ് പറയപ്പെടുന്നത്. വേദാളത്തിന് ശേഷം ലക്ഷ്മി മേനോന് സിനിമ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ താരം പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്തതാണെന്നും റിപ്പോർട്ടുണ്ട്.
ഇപ്പോൾ താരം വീണ്ടും അഭിനയത്തിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. കങ്കണ റണൗട്ട് നായികയും രാഘവ ലോറൻസ് നായകനുമാകുന്ന ചന്ദ്രമുഖി 2വിൽ അഭിനയിക്കുകയാണ് ലക്ഷ്മി മേനോൻ ഇപ്പോൾ. അതേസമയം താരം വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 27 കാരിയായ ലക്ഷ്മി മേനോൻ ഉടൻ വിവാഹിതയാകുമെന്നാണ് തമിഴ്‌നാട്ടിൽ വാർത്തകൾ പ്രചരിക്കുന്നത്.
തമിഴ് സൂപ്പർതാരം നടൻ വിശാലിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.
വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. ലക്ഷ്മി മേനോൻ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു. പാണ്ട്യനാടാണ് ഇരുവരും ജോഡിയായി എത്തി ശ്രദ്ധിക്കപ്പെട്ട സിനിമ. പക്ഷെ പാണ്ട്യനാടിന്റെ റിലീസിന് ശേഷം ലക്ഷ്മി പിന്നീട് സിനിമകളൊന്നും വിശാലിനൊപ്പം ചെയ്തിട്ടില്ല. പാണ്ട്യനാടിലെ ഇരുവരുടെയും കെമിസ്ട്രി ആരാധകർക്കും ഇഷ്ടപ്പെട്ടിരുന്നു. മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്.
ദുബായിൽ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയിൽ നൃത്താധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കൾ. ഗായിക കൂടിയാണ് താരം. നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
കൂടാതെ കുറച്ച് നാളുകൾക്ക് മുമ്പ് നടൻ സിമ്പു ലക്ഷ്മി മേനോനെ പോലെ ഒരു പെൺകുട്ടിയെയാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതും വൈറലായിരുന്നു. തമിഴ് സിനിമാ മേഖലയിലെ ക്രോണിക്ക് ബാച്ചിലേഴ്സാണ് വിശാലും സിമ്പുവുമെല്ലാം. ഇരുവരും നാൽപ്പത് പിന്നിട്ടിട്ടും വിവാഹിതരായിട്ടില്ല. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാൽ പിന്നീട് അത് മുടങ്ങി.
തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ‘വിശാഖപട്ടണത്ത് വെച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്.’
‘അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷെ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്’, എന്നാണ് അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ അന്ന് പറഞ്ഞത്. അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.