27.8 C
Kottayam
Tuesday, May 28, 2024

പ്രതികരണമില്ലാതെ 200 വീടുകൾ ,ആയിരത്തോളം ആളുകൾ അബോധാവസ്ഥയിൽ, വിശാഖ പട്ടണം വാതക ചോർച്ചയുടെ ആഘാതം കൂടിയേക്കും

Must read

വിശാഖപട്ടണത്തെ വിഷവാതക ചോർച്ചയിൽ പുറത്തു വരുന്നത് അതീവ ഗുരുതരമായ റിപ്പോർട്ട്. ഇതുവരെ പത്തോളം ആളുകളാണ് മരിച്ചത്. ശ്വസന തടസ്സം ഉള്‍പ്പടേയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട ആയിരത്തോളെ ജനങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവ​െര ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരം. അതേസമയം 5000 ത്തോളം ആളുകൾ തളർന്നു വീണു.

അഞ്ച്​ കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്​. വിഷവാതകം ശ്വസിച്ച്‌​ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു​. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതര്‍​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിര്‍മിക്കുന്ന ഫാക്​ടറിയില്‍നിന്നാണ്​ വാതകം ചോര്‍ന്നത്​​. 1961ല്‍ ഹിന്ദുസ്​ഥാന്‍ പോളിമേര്‍സ്​ എന്ന പേരിലാണ്​ ഈ സ്​ഥാപനം തുടങ്ങുന്നത്​. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.

ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്. പ്രദേശത്ത്​ കൂടുതല്‍ അഗ്നിശമന യൂനിറ്റും പൊലീസും എത്തിയിട്ടുണ്ട്​. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾ തെരുവില്‍ വീണ് കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week