ദുബായ്:ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം പാക് മാധ്യമപ്രവര്‍ത്തകന്(Pak Journalist) ഇന്ത്യന്‍(Team India) നായകന്‍ വിരാട് കോലിയുടെ(Virat Kohli) ചുട്ട മറുപടി. ഓപ്പണറും ഉപനായകനുമായ രോഹിത് ശർമ്മയെ(Rohit Sharma) ഒഴിവാക്കി ഇഷാൻ കിഷനെ(Ishan Kishan) കളിപ്പിച്ചുകൂടേയെന്ന ചോദ്യത്തിനാണ് ഇന്ത്യൻ നായകൻ ഒന്നാംതരം മറുപടി നൽകിയത്.
പാകിസ്ഥാനോട് 10 വിക്കറ്റിന് ടീം ഇന്ത്യ തോറ്റതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. ‘സന്നാഹ മത്സരങ്ങളിൽ ഇഷാൻ കിഷൻ നന്നായി കളിച്ചിരുന്നു. രോഹിത് ശർമ്മയേക്കാൾ നല്ല കളിക്കാരനല്ലേ ഇഷാൻ കിഷൻ’- പാക് മാധ്യമപ്രവർത്തകൻ സയിദ് ഹൈദർ ഇന്ത്യൻ നായകൻ വിരാട് കോലിയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഉരുളയ്‌ക്ക് ഉപ്പേരി പോലെ കോലിയുടെ തക്ക മറുപടി വന്നു.
‘വലിയ ചോദ്യം തന്നെ! ഏറ്റവും നല്ല ടീമാണ് ഇന്ന് കളിച്ചതെന്നാണ് ഞാൻ കരുതുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം. നിങ്ങളാണെങ്കിൽ രോഹിത്തിനെ ഒഴിവാക്കുമോ? ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ രോഹിത് നന്നായി കളിച്ചത് നിങ്ങൾക്കറിയാമോ? സർ, നിങ്ങൾക്ക് വിവാദം ഉണ്ടാക്കാനാണ് ഉദേശമെങ്കിൽ അത് പറയൂ. അതനുസരിച്ച് ഞാൻ മറുപടി തരാം’- കോലി മറുപടി നല്‍കി
https://twitter.com/Ashok94540994/status/1452338580592816128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1452338580592816128%7Ctwgr%5Ehb_0_7%7Ctwcon%5Es1_c10&ref_url=https%3A%2F%2Ftwitter.com%2F
രോഹിത് ശർമ്മയും വിരാട് കോലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. ഇത് ആളിക്കത്തിക്കാൻ ശ്രമിച്ച പാക് മാധ്യമപ്രവർത്തകനാണ് കിംഗ് കോലി വായടപ്പിക്കുന്ന മറുപടി നല്‍കിയത്.
ദുബായില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലി(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.