സതാപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാനായാല്‍ നായകന്‍ വിരാട് കോഹ്ലിയെത്തുക രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം.ഇന്ത്യയ്ക്കുവേണ്ടിയുള്ള അമ്പതാം വിജയത്തിലൂടെ മുഹമ്മദ് അസറുദ്ദീന്‍,സൗരവ് ഗാംഗുലി,എം.എസ്.ധോണി എന്നിവര്‍ക്കുശേഷം നായകനായി അരസെഞ്ച്വറി വിജയത്തിലെത്തുന്ന ക്യാപ്ടനായി മാറും.
ഇന്ത്യയുടെ വിജയതേരോട്ടത്തില്‍ സാക്ഷാല്‍ എം.എസ് ആണ് മുന്നില്‍ 110 വിജയങ്ങള്‍.സൗരവ് ദാദയ്ക്ക് 76 വിജയങ്ങള്‍ അസറുദ്ദീന് 90.എന്നാല്‍ വിജയശതമാനക്കണക്കില്‍ എല്ലാവരെയും കടത്തിവെട്ടുന്നു വിരാട് 73.88 ശതമാനം.ധോനിയ്ക്കുള്ളത് 59.2 മാത്രം.കോഹ്ലിയുടെ ബാറ്റില്‍ നിന്ന് 157 റണ്‍സ് കൂടി പിറന്നാല്‍ സച്ചിനും ഗാംഗുലിയ്ക്കും ശേഷം 11000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സമാനെന്ന പദവിയും സ്വന്തമാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News