സദാചാര വാദികളോട് പോകാന്‍ പറ! സോഷ്യല്‍ മീഡിയകളില്‍ വൈറലായി വെഡിങ് ഫോട്ടോഷൂട്ട്
വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാത്തവര്‍ വളരെ ചുരുക്കമാണ്. സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിങ്ങനെ പേരിടാത്ത പല ഫോട്ടോഷൂട്ടുകളും ഇന്നുണ്ട്. വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ളത്. ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.
എന്നാല്‍ ഇതുവരെ കണ്ടത് ഒന്നും അല്ല, ഇതാണ് യഥാര്‍ത്ഥ വൈറല്‍ ഫോട്ടോഷൂട്ട് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. വയനാട്, വാഗമണ്‍ ഭാഗങ്ങളില്‍ നിന്നാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം അത്രത്തോളം ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഈ ഫോട്ടോ ഷൂട്ടില്‍ ഉള്ളത്. വെഡിങ് സ്റ്റോറിസ് ഫോട്ടോഗ്രാഫി എന്ന കമ്പനി ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറല്‍ ആവുകയായിരുന്നു.
അളവില്‍ കവിഞ്ഞ ഗ്ലാമറസ് ചിത്രങ്ങള്‍ ഇത്തരത്തില്‍ പങ്കുവയ്ക്കുന്നതിനെതിരെ വലിയ രീതിയിലുള്ള സദാചാര വിളയാട്ടമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ വിമര്‍ശകരോട് എല്ലാം പോകാന്‍ പറയുകയാണ് ഈ ദമ്പതികള്‍.
തങ്ങള്‍ എന്ത് വസ്ത്രം ധരിക്കണമെന്നും, സ്വകാര്യ നിമിഷങ്ങള്‍ എങ്ങനെ ചിലവഴിക്കണം എന്നു തീരുമാനിക്കുന്നത് ഞങ്ങള്‍ മാത്രമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇവര്‍. ഏതായാലും മികച്ച പിന്തുണയാണ് ഈ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ചിത്രങ്ങള്‍ ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്.