FeaturedKeralaNews

സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല, സൈബര്‍ വേട്ടക്കാരുടെ ഉദ്ദേശമെന്തെന്ന് അഡ്വ. വിബിത ബാബു,വിതുമ്പലോടെ വൈറല്‍ സ്ഥാനാര്‍ത്ഥി(വീഡിയോ കാണാം)

പത്തനംതിട്ട: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സമയം മുതല്‍ വലിയ ചര്‍ച്ചയായി മാറിയ സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില യു.ഡി.ഫ് സാരഥിയായിരുന്ന അഡ്വ.വിബിതാ ബാബു.വൈറല്‍ സ്ഥാനാര്‍ത്ഥിയായി മുഖ്യധാരാ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചതോടെ മല്ലപ്പള്ളിയിലെ മത്സരം സംസ്ഥാനമൊട്ടാകെ ശ്രദ്ധിയ്ക്കുന്ന നിലയിലായി.മസ്തരത്തില്‍ വിബിത തോറ്റത് എതിരാളികളും ട്രോളന്‍മാരും ആഘോഷമാക്കുക്കയും ചെയ്തു.

സൈബര്‍ ആക്രമണം മുഴുവന്‍ അതിരുകളും ഭേദിച്ചതോടെയാണ് ഫേസ് ബുക്ക് ലൈവിലൂടെ താന്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് വിബിത വെളിപ്പെടുത്തിയിരിയ്ക്കുന്നത്.ഇത്രമാത്രം ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് ഇത്ര വൈരാഗ്യമെന്നും വിബിത ബാബു ചോദിക്കുന്നു. മല്ലപ്പള്ളി ഡിവിഷനില്‍ 1477 വോട്ടിനാണ് തോറ്റത്. 16,257 പേര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവരുടെ പിന്‍തുണയ്ക്ക് വിലയില്ലെന്നാണോ.

എല്ലാവര്‍ക്കുമൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്. ആര് എന്ത് ആവശ്യത്തിന് സമീപിച്ചാലും സഹായിക്കുന്നയാളുമാണ്. ഏറ്റെടുത്ത ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സാധ്യമായതിന്റെ പരമാവധി വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഒരേ മനസ്സോടെ ഇടപെടുന്ന ആളാണ്. ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും വിബിത പറഞ്ഞു.

പ്രമുഖരടക്കം എത്രയോ പേര്‍ തോറ്റു. പക്ഷേ താന്‍ ക്രൂരമായ ആക്രമണമാണ് നേരിടുന്നത്. രാഷ്ട്രീയം വിടണമെന്നാണോ ജോലി കളയണമെന്നാണോ അതോ ഫേസ്ബുക്കില്‍ പോസ്റ്റിടരുതെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണോ താന്‍ ചെയ്ത തെറ്റ്. തോല്‍വിയുടെ പേരില്‍ ആത്മഹത്യ ചെയ്യാനോ, തിരിച്ചുപോകാനോ ഉദ്ദേശിക്കുന്നില്ല. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല.

സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. ആര്‍ക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത വ്യക്തമാക്കി.

ആരെന്ത് സഹായത്തിന് സമീപിച്ചാലും കഴിവിന്റെ പരമാവധി സഹായിച്ചിട്ടേയുള്ളൂ. ഫേസ്ബുക്കില്‍ നേരത്തേയിട്ടതാണ് ആ ഫോട്ടോകള്‍. 2009 മുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.സന്തോഷ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഇടാറുണ്ട്. എന്നാല്‍ ഇതെല്ലാം വെച്ച് വൈറല്‍ സ്ഥാനാര്‍ത്ഥി എന്ന തരത്തിലേക്ക് പോയി. അതിന്റെ അടിസ്ഥാനത്തിലല്ല, ജനാധിപത്യ മര്യാദകള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 12 വര്‍ഷമായി അഭിഭാഷകയാണ്. രാഷ്ട്രീയ വ്യത്യാസമന്യേ കേസ് നടത്തിയിട്ടുണ്ട്. പരാജയപ്പെട്ടവരെല്ലാം നിസ്സാരക്കാരാണെന്ന് കരുതുന്നത് എന്തിനാണ്. എനിക്ക് ഒരു കുടുംബമുണ്ട്. വ്യാജ പ്രചരണത്തെ നിയമപരമായി നേരിടുകയാണ്. മല്ലപ്പള്ളി ഡിവിഷന്‍ 25 വര്‍ഷമായി സിപിഎം ജയിക്കുന്ന ഇടമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്. ഇനിയൊരു സ്ത്രീ തെരഞ്ഞെടുപ്പിന് ഇറങ്ങരുതെന്ന ലക്ഷ്യംവെച്ചാണോ വ്യാജ പ്രചരണമെന്നും വിബിത ബാബു ചോദിക്കുന്നു.

https://youtu.be/5AbB0AwNfuQ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button