CrimeHome-bannerKeralaNewsRECENT POSTS
കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
കോട്ടയം: കുമരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി വേമ്പിന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടത്തിയ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാള്‍ക്ക് വിളക്കിന് അടിയേറ്റു. നട്ടാശേരി മാടപ്പള്ളി ശശികുമാറിനാണ് (52) വെട്ടേറ്റത്. നട്ടാശേരി അശോക ഭവനില്‍ അശോകനെ (47) വിളക്കിന് അടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേളയ്ക്ക് എത്തിയ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരിന്നു. ശശികമാറിന്റെ കാലിനാണ് വെട്ടേറ്റത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡി.വൈ.എസ്.പി. ആര്‍. ശ്രീകുമാര്‍ സ്ഥലത്തെത്തി ഗാനമേള നിര്‍ത്തിവെപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News