28.3 C
Kottayam
Friday, May 3, 2024

ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാക്കളുടെ കറക്കം, പോലീസിനെ കണ്ടപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി; 18 ബൈക്കുകള്‍ പിടിച്ചെടുത്തു

Must read

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദസഞ്ചാരത്തിന് ഇറങ്ങിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പോലീസ്. കുട്ടിപ്പാറ അമരാട് മലയിലാണ് കൂട്ടമായി യുവാക്കള്‍ എത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ തലശേരി പോലീസാണ് യുവാക്കളെ പിടികൂടിയത്. ഇവര്‍ വന്ന 18 ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

പിടികൂടിയ കുറച്ച് ബൈക്കുകള്‍ പോലീസുകാര്‍ ഓടിച്ചും, മറ്റുള്ളവ ലോറിയില്‍ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പോലീസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് സ്റ്റേഷനില്‍ എത്തിച്ചത്. ഉടമകള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കള്‍ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂര്‍, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് കൂടുതലും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week