പത്തനംതിട്ട:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും വിജിലന്‍സ് പിടിയിൽ. കോഴഞ്ചേരിയിൽ വസ്തു പോക്കുവരവ് നടത്തിക്കിട്ടാൻ അപേക്ഷ നല്കിയ ആളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറും വില്ലേജ് അ സിസ്റ്റൻ്റും വിജിലൻസ് പിടിയിലായത്.
പത്തനംതിട്ട ജില്ലയിലെ ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവിനെയും ആണ് 5000/-രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഷാജിജോൺ എന്നയാൾ കഴിഞ്ഞമാസം പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷനൽകിയിരുന്നു.
നാല് തവണ നേരിട്ട് എത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെ കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ഇത് ബുദ്ധിമുട്ടുള്ള കേസാണെന്നും പരാതിക്കാരനോട് കൈയിൽ കുറച്ച് പൈസാ കരുതിക്കൊ്കൊള്ളണം എന്നും പറയുുകയായിരുുന്നു .
തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനു കൈക്കൂലിക്കുവേണ്ടി കൈനീട്ടുകയും, പരാതിക്കാരൻ 500/-രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതുപോരാ എന്നുപറയുകയും ചെയ്തു. ഈ സമയം പരാതിക്കാരൻ എത്രയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ,വില്ലേജ് ഓഫീസറായ രാജീവ് 5000/- രൂപാ വേണമെന്ന് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് പരാതിക്കാരൻ തിരികെ വിളിച്ചപ്പോൾ പറഞ്ഞ കൈക്കൂലിയുമായി ബുധനാാഴ്ച ഉച്ചയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തിയാൽ ശരിയാക്കിത്തരാം എന്നറിയിച്ചു. ഈ വിവരം പരാതിക്കാരൻ പത്തനംതിട്ട യൂണിറ്റ് വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യാധരനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കുകുകയാായിരുുന്നു .
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെറുകോൽ വില്ലേജ് ഓഫീസിനകത്ത് വച്ച് പരാതിക്കാരനിൽ നിന്നും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവും വില്ലേജ് ഓഫീസറായ രാജീവും അയ്യാ്യിരം രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ 6 മാസത്തിനിടയിൽ നേരിട്ട് കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന പത്തനംതിട്ട വിജിലൻസ് യൂണിറ്റിന്റെ രണ്ടാമത്തെ കൈക്കൂലി കേസാണിത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.