EntertainmentKeralaNews

‘രഞ്ജിനിയെ തേച്ചോ’ വിജയ് യേശുദാസ് ​ഗോപി സുന്ദറിന് പഠിക്കുകയാണോ? ദിവ്യ പിള്ളയുടെ കൈപിടിച്ച് നടന്ന് വിജയ്!

കൊച്ചി:ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകൻ വിജയ് യേശുദാസും പിന്നണി ഗാനരംഗത്ത് വളരെ സജീവമാണ്. നിവേദ്യത്തിലെ കോലക്കുഴല്‍ ആലപിച്ചതോടെയാണ് വിജയിയെ മലയാളക്കര ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് വിവിധ സൗത്ത് ഇന്ത്യൻ ഭാഷകളിലായി നിരവധി​​ ​ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചു. ജോസഫിലെ പൂമുത്തോളെ പാടിയശേഷം വിജയ് യേശുദാസെന്ന പേര് കേൾക്കുമ്പോൾ എല്ലാവരും അറിയാതെ പൂമുത്തോളെ പാടും. എപ്പോഴും വാർത്തകളിലും ​ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള ഒരു ​ഗായകൻ കൂടിയാണ് വിജയ്.

ഇനി മുതൽ മലയാള സിനിമയിൽ താൻ പിന്നണി പാടില്ലെന്ന് വിജയ് പ്രഖ്യാപിച്ചത്. വലിയ ചർച്ചയായിരുന്നു. നാൽപ്പത്തിനാലുകാരനായ വിജയ് ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാ​ഹിതനായത്. എന്നാൽ അടുത്തിടെ ഭാര്യ ദര്‍ശനയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി വിജയ് യേശുദാസ്. താരം തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയതും.

എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്ന കൂട്ടത്തിലാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ വിജയ് യേശുദാസ് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. അതിന് കാരണമായത്. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുവെന്നതാണ്. അടുത്തിടെ നടന്ന ​ഗോവിന്ദ് പത്മസൂര്യ-​ഗോപിക അനിൽ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു ഫാഷൻ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേർത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങൾ വർധിച്ചു. നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ഇക്കോ വോ​ഗ് ദി ഫാഷൻ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികൾ റാംപ് വാക്ക് ചെയ്ത ഒരു ഫാഷൻ ഫെസ്റ്റിവലായിരുന്നു ഇക്കോ വോ​ഗ് ദി ഫാഷൻ ഫെസ്റ്റിവൽ കറുത്ത ബാ​ഗി പാന്റും ബെനിയനും വെളുത്ത ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. ​ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം.

റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്റ്റേജിലൂടെ ഇരുവരും കൈകോർത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയ​ഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യൽമീ‍ഡിയയിൽ പ്രചരിക്കുന്നത്. റാംപിൽ കയറിയിട്ട് കൈ കോർത്ത് നടന്നാൽ പോരേ..? ബാക്ക് സ്റ്റേജിൽ നിന്ന് തന്നെ തുടങ്ങണോ എന്നായിരുന്നു വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോ എന്നതായിരുന്നു.

അച്ഛന്റെ പേരുള്ളത് കാരണം പാടുന്നു അല്ലെങ്കിൽ വിജയിയെ ആര് പാടിക്കാൻ..? ഇവനുള്ള കാരണം നല്ല നല്ല കലാകാരന്മാർക്ക് പാടാനുള്ള അവസരം പോയി, പുള്ളി അപ്പോൾ രഞ്ജിനിയെ വിട്ടോ..? അടുത്ത ഗോപി സുന്ദർ അവാർഡ് വാങ്ങോ? എന്നിങ്ങനെയും കമന്റുകളുണ്ട്. ഒരു കാലത്ത് ഗായിക രഞ്ജിനി ജോസിൻ്റെ പേരുമായി ചേർത്തുവെച്ചും വിജയിയുടെ പേരിൽ ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു.

എന്നാൽ ഈ വാർത്തയെ തള്ളി രഞ്ജിനി ജോസ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചതോടെ അത് ഇല്ലാതെയായി. മുപ്പത്തിയഞ്ചുകാരിയായ നടി ദിവ്യ പിള്ള അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കള അടക്കമുള്ള സിനിമകളിലെ നായികയായിരുന്നു. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയുമായി ദിവ്യ മുമ്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഇരുവരും വേർപിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

പ്രണയ വിവാഹമായിരുന്നു ദിവ്യയുടേത്. ആദ്യം ജോലി ചെയ്ത എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തുടങ്ങിയ പരിചയമായിരുന്നു വിവാഹത്തിൽ എത്തിച്ചത്. ദിവ്യയുടെ വിവാഹചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽമീഡിയയിൽ എവിടെയും താരം പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങൾ മാത്രമെ ആരാധകർക്കും അറിയു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker