കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിലേക്ക് പ്രൈവറ്റ് ജെറ്റിൽ പറന്ന് വിജയ്‌യും തൃഷയും
ചെന്നൈ:ചലച്ചിത്ര താരങ്ങളായ വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവെച്ച ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ലിഫ്റ്റിന്റെ കണ്ണാടിയില്‍ എടുത്ത സെല്‍ഫിയാണ് തൃഷ പങ്കുവെച്ചത്.
ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് ഗോവയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും പ്രൈവറ്റ് ജെറ്റിലാണ് എത്തിയത്.
എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയ്‌യെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും ഇരുവരും വിമാനത്തിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
നീലയും വെള്ളയും വരകളുള്ള ഷര്‍ട്ടും ഡെനിം പാന്റ്‌സുമായിരുന്നു വിജയ്‌യുടെ ഔട്ട്ഫിറ്റ്. അദ്ദേഹം കണ്ണടയും മാസ്‌ക്കും ധരിച്ചിരുന്നു. വെള്ള ടീ ഷര്‍ട്ടും ഡെനിം പാന്റ്‌സുമായിരുന്നു തൃഷയുടെ വേഷം. വിവാഹത്തിനായി ചെന്നൈ എയര്‍പോര്‍ട്ടില്‍നിന്ന് ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആറ് യാത്രക്കാരുടേയും പേരുകള്‍ രേഖപ്പെടുത്തിയ രേഖയും പുറത്തുവന്നു. ഇതില്‍ ഒന്നാമത്ത യാത്രക്കാരനായി വിജയ്‌യുടെ പേരും രണ്ടാമത്തെ ആളായി തൃഷയുടെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്.
Shared as seen in timeline. pic.twitter.com/QFrGPcBtIK
— Trollywood 𝕏 (@TrollywoodX) December 12, 2024