സെറ്റിലെ സൗഹൃദം പ്രണയമാക്കി വിജയിയും തൃഷയും; ഭാര്യ പിണങ്ങി, ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കില്‍
ചെന്നൈ:തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി തുടരുകയാണ് തൃഷ. ഇത്രയും കാലം നായികയായി തുടരുക എന്നത് അധികം പേര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണ്. തന്റെ ലുക്കു കൊണ്ടും അഭിനയം കൊണ്ടുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് തൃഷ.
പോയ വര്‍ഷവും തൃഷയെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു. മണിരത്‌നം ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ വന്‍ വിജയമായി മാറുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ തൃഷയുടെ പ്രകടനവും കയ്യടി നേടുന്നതായിരുന്നു. ഓണ്‍ സ്‌ക്രീനിലെ പ്രണയ നായികയായ തൃഷയ്ക്ക് പക്ഷെ ജീവിതത്തില്‍ പ്രണയം നല്ല ഓര്‍മ്മകളല്ല നല്‍കിയത്.
പല വട്ടം തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. താരത്തിന്റെ പ്രണയങ്ങള്‍ പക്ഷെ പരാജയപ്പെടുകയായിരുന്നു. ഒരിക്കല്‍ വിവാഹത്തിനായി ഒരുങ്ങിയതായിരുന്നു തൃഷ. എന്നാല്‍ നിശ്ചയത്തിന് പിന്നാലെ താരം താരം വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അവിവാഹിതയായ തുടരുന്ന തൃഷ തനിക്ക് യോഗ്യനായൊരു വരന്‍ വന്നാല്‍ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നാണ് പറയുന്നത്.
തൃഷയുടെ പ്രണയങ്ങള്‍ തമിഴ് സിനിമാലോകത്തെ വലിയ ചര്‍ച്ചകളായി മാറിയിരുന്നു. ചിമ്പു, റാണ ദഗ്ഗുബട്ടി തുടങ്ങിയവരുമായി തൃഷ പ്രണയത്തിലായിരുന്നു. പ്രണയങ്ങള്‍ തകര്‍ന്നുവെങ്കിലും ഇപ്പോഴും ഇവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് തൃഷ. അതേസമയം ഒരിക്കല്‍ സൂപ്പര്‍ താരം വിജയിയുമായും തൃഷയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
2005ലായിരുന്നു സംഭവം. വിജയിയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു ഇന്ന്. ഗില്ലി എന്ന ചിത്രത്തിലൂടെയാണ് വിജയിയും തൃഷയും ഒരുമിക്കുന്നത്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നത്. വിജയിയും തൃഷയും തമ്മിലുള്ള അടുപ്പം വിജയിയുടേയും സംഗീതയുടേയും ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
റിപ്പോര്‍ട്ടുകള്‍ പരിധി വിടാന്‍ തുടങ്ങിയതോടെ തൃഷ തന്നെ രംഗത്തെത്തുകയായിരുന്നു. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയായിരുന്നു തൃഷ. താനും വിജയിയും നല്ല സുഹൃത്തുക്കളാണെന്നും അതില്‍ കവിഞ്ഞതൊന്നും തങ്ങള്‍ക്കിടയിലില്ലെന്നും തൃഷ വ്യക്തമാക്കി. അതേസമയം തന്റെ ഇമേജ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായും തൃഷ ആരോപിച്ചിരുന്നു. അവരാണ് നുണകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു തൃഷയുടെ ആരോപണം.
എന്തായാലും അധികം വൈകാതെ ആ ഗോസിപ്പുകള്‍ കെട്ടടങ്ങുകയായിരുന്നു. പിന്നീടാണ് തൃഷ റാണ ദഗ്ഗുബട്ടിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. പ്രണയം ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇന്നും നല്ല സുഹൃത്തുക്കളാണ് തൃഷയും റാണയും. റാണയുടെ വിവാഹത്തിനും തൃഷ എത്തിയിരുന്നു. പിന്നീട് 2015 ല്‍ തൃഷ വിവാഹത്തിനായി ഒരുങ്ങുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഈ ബന്ധവും വേണ്ടെന്ന് വെക്കുകയായിരുന്നു.
പിന്നീട് തൃഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട പേര് ചിമ്പുവിന്റേതായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിണ്ണെ താണ്ടി വരുവായയിലൂടെ ആരാധകരുടെ പ്രിയ ജോഡിയായി മാറിയവരായിരുന്നു ചിമ്പുവും തൃഷയും. എന്തായാലും ഈ ഗോസിപ്പുകള്‍ക്കും അധികം ആയുസുണ്ടായില്ല. വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ചിമ്പുവിന്റെ കുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു.
പൊന്നിയന്‍ സെല്‍വനിലൂടെയാണ് പോയ വര്‍ഷം തൃഷ ആരാധകരുടെ കയ്യടി നേടിയത്. രാങ്കിയാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. അതേസമയം നിരവധി സിനിമകള്‍ തൃഷുടേതായി അണിയറയിലുണ്ട്.
പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. മോഹന്‍ലാല്‍ ചിത്രം റാമിലൂടെ മലയാളത്തിലേക്കും മടങ്ങിയെത്തുന്നുണ്ട് തൃഷ.പിന്നാലെ ദ റോഡ്, സതുരംഗ വേട്ടൈ 2 എന്നീ സിനിമകളും തൃഷയുടേതായി അണിയറയിലുണ്ട്.