Home-bannerKeralaNews
പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോട്ടയമടക്കമുള്ള പട്ടണങ്ങളിൽ പരിശോധന നടത്തി. പലയിടങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീണ്ടും തകരുന്നതായി കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ പരിശോധന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News