Home-bannerKeralaNewsRECENT POSTS
തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പിയ്ക്ക് അനധികൃത സമ്പാദ്യം, വിജിലൻസ് റെയ്ഡിൽ സ്വർണ്ണവും ലക്ഷണക്കിന് രൂപയും പിടിച്ചെടുത്തു
പാലക്കാട് ∙ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍ കണ്ടെത്തി. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നടന്ന പരിശോധനയില്‍ 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വിലകൂടിയ വാച്ചും കണ്ടെത്തി. ബിനാമികളുടെ പാസ് ബുക്ക് ബാങ്ക് രേഖയെന്നവയും പിടിച്ചെടുത്തവയിൽ പെടുന്നു.
ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്പെഷല്‍ വിജിലൻസ് എറണാകുളം സ്പഷ്യൽസെൽ ഡി.വൈ.എസ്.വി സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധന പത്തു മണിക്കൂറോളം നീണ്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News