CrimeKeralaNews

കാമുകനൊപ്പം താമസിയ്ക്കുമ്പോഴും ഹൈദരാബാദിലുള്ള ഭര്‍ത്താവിനും മക്കള്‍ക്കും മുടങ്ങാതെ പണമയച്ച് സുനിത ബേബി,കാമുകിയെ വെട്ടിച്ച് കടല്‍കടക്കാനൊരുങ്ങിയ പ്രേംകുമാറിനെ വിധി ചതിച്ചു,കസ്റ്റഡിയില്‍ പൊട്ടിച്ചിരിച്ച് സംസാരിയ്ക്കുന്ന വിദ്യാകൊലക്കേസ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നു

സ്വന്തം ഭാര്യയെ കാമുകിയുടെ സഹായത്തോടെ വകവരുത്തിയിട്ടും ഭാവഭേദങ്ങളില്ലാതെ പ്രതി പ്രേംകുമാര്‍.ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് കൊലക്കേസില്‍ പങ്കാളിയായതിന്റെ മനസ്താപം കാമുകി സുനിത ബേബിയ്ക്കുമില്ല.പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിയ്ക്കുന്നതിനായി കോടതിയില്‍ എത്തിച്ചപ്പോള്‍ കേസിന്റെ ഇടവേളയില്‍ ചിരിച്ചുകളിച്ചാണ് ഇരുവരും സമയം ചിലവഴിച്ചത്.ഇരുവരും പരസ്പരം ഏറെ സംസാരിയ്ക്കുകയും പൊട്ടിച്ചിരിയ്ക്കുന്നതും കാണാമായിരുന്നു.

പോലീസിന്റെ ആവശ്യമംഗീകരിച്ച് പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതയെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൃത്യത്തിന് ആസൂത്രണം നടത്തിയ ഉദയമ്പേരൂരും കൊലനടത്തിയ തിരുവനന്തപുരത്തും മൃതദേഹം തള്ളിയ നാഗര്‍കോവിലിലും തെളിവെടുപ്പ് നടത്തണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്.ഡിസംബര്‍ 24 വരെയാണ് കസ്റ്റഡി.

കോടതിയില്‍ ഒന്നിച്ചുകണ്ടപ്പോള്‍ വളരെ അടുപ്പം പ്രകടിപ്പിയ്ക്കുമ്പോഴും കൊലപാതകത്തില്‍ ഇരുവരും പരസ്പരം പഴി ചാരുന്നതായി പോലീസ് വ്യക്തമാക്കുന്നു.പ്രേംകുമാറിന്റെ പ്രേരണ നിമിത്തമാണ് എല്ലാ കാര്യങ്ങള്‍ക്കും കൂട്ടുനിന്നതെന്ന് സുനിത പോലീസിനോട് വ്യക്തമാക്കി.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനുശേഷം ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു. തിരുവനന്തപുരത്തേക്ക് വരാന്‍ പ്രേംകുമാറാണ് പറഞ്ഞത്.കുടുംബങ്ങള്‍ക്ക് ശല്യമില്ലാതെ ഇരുവരുടെയും ബന്ധം മുന്നോട്ടുകൊണ്ടുപോവാനായിരുന്നു തനിയ്ക്ക് താല്‍പ്പര്യമെന്നും സുനിത അന്വേഷണസംഘത്തെ അറിയിച്ചു.എന്നാല്‍ കൊലപാതകം തന്റെ മാത്രം തീരുമാനമല്ലെന്നാണ് പ്രേംകുമാറിന്റെ മൊഴി,ഒന്നിച്ചു ജീവിയ്ക്കുന്നതിനായി വിദ്യയെ ഒഴിവാക്കാന്‍ സുനിതയും ആവശ്യപ്പെട്ടു.

പുറത്തുള്ള മറ്റു ചിലര്‍കൂടി കൊലയ്ക്ക് കാരണക്കാരെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യ പോലീസും പരിശോധിച്ചുവരികയാണ്.ഇയാളുടെ സുഹൃത്തുക്കളിലൊരാളാണ് കൃത്യത്തില്‍ ഇരുവരെയും സഹായിച്ചത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം ഇയാളെയും അറസ്റ്റു ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കൊലപാതകത്തിനു മുമ്പും കൊന്നശേഷവും പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായി പ്രതി മൊഴി നല്‍കിയിരുന്നു.

പ്രേംകുമാറിന്റെ പരാതിയേത്തുടര്‍ന്ന് വിദ്യയെ കാണാതായ സംഭവത്തില്‍ ഉദയംപേരൂര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സ്റ്റേഷനിലെ പോലീസുകാരിലൊരാളുടെ ഫോണിലേക്ക് വിദ്യയെ കൊന്നുവെന്ന പ്രേംകുമാറിന്റെ വോയിസ് മെസേജ് എത്തിയത്.മകനുമായി ബെഹറിനിലേക്ക് കടക്കുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ശേഷമാണ് മെസേജ് അയച്ചത്.എന്നാല്‍ യാത്ര പുറപ്പെടാമെന്ന് ഉദ്ദേശിച്ചതിന് തൊട്ടുമുമ്പ് എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.ഇതാണ് പ്രേംകുമാറിനെ കുരുക്കിയത്. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എന്തിനാണ് പ്രേംകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് പോലീസ് പരിശോധിയ്ക്കുന്നത്. വിദേശത്ത് എത്തിയാല്‍ ഒരു പക്ഷെ നാട്ടിലെ നിയമക്കുരുക്കില്‍ നിന്ന് ഒഴിവായി നില്‍ക്കാനാകുമെന്നായിരിയ്ക്കും ഇയാള്‍ കണക്കുകൂട്ടിയത്. ഒപ്പം സുനിത ബേബിയെ കുരുക്കാമെന്ന ചിന്ത ഇയാള്‍ക്കുണ്ടായതായി പോലീസ് കരുതുന്നു.

തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും ആന്ധ്രസ്വദേശിയെ വിവാഹം കഴിച്ച് മൂന്നു മക്കളുമായി ഹൈദരാബാദില്‍ ജിവിച്ചുവരികയായിരുന്നു സുനിത.മാര്‍ച്ചില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി നഴ്സിംഗ് സൂപ്രണ്ടായി ജോലി ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു.ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ പേയാടുള്ള വില്ലയില്‍ പ്രേംകുമാറുമൊത്തായിരുന്നു താമസം.എല്ലാ മാസവും കൃത്യമായി ഹൈദരാബാദിലേക്ക് പണവുമയച്ചിരുന്നു.ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഹൈദരാബാദില്‍ ഭര്‍ത്താവും മക്കളും അറിഞ്ഞികാണില്ലെന്ന് സുനിത പോലീസിനോട് പറഞ്ഞു.ഇവരെ വിളിയ്ക്കണോ എന്നാവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നും അറിയിച്ചു.

കേസിലെ മുഖ്യപ്രതി പ്രേംകുമാറിന്റെ രണ്ടു മക്കളില്‍ ഒരാള്‍ പ്രേംകുമാറിന്റെ ബന്ധുക്കള്‍ക്കൊപ്പം നാട്ടിലാണ് എന്നാല്‍ പത്തുവയസിനുമേല്‍ പ്രായമുള്ള ആണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ഇയാളുടെയും വിദ്യയുടെയും കുടുംബം തയ്യാറായില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker