CrimeKeralaNews

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് മദ്യം നൽകി, കൊല നടത്തിയ ശേഷം മൃതദേഹംസൂക്ഷിച്ചത് ലോറി കാബിനിൽ, ലോറിയിൽ നിന്നും ഡീസലൂറ്റി മൃതദേഹം കത്തിച്ചു, നമ്പർ പ്ലേറ്റ് ഊരിമാറ്റി സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ചു, പ്രതികൾ ചെയ്തത് തൂക്കിലേറ്റിയാലും മതിയാവാത്ത ക്രൂരത

ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലെ ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന സംഭവം പ്രതികൾ വിവരിച്ചപ്പോൾ ഞെട്ടിയത് പോലീസും. 20വയസ്സുകാരായ മൂന്നുപേരെയും 26കാരനായ ഒരാളെയുമാണ് സംഭവത്തില്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.മുഹമ്മദ് അരീഫ്, ജൊള്ളുശിവ, ജൊള്ളുനവീന്‍, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേരും നാരായണ്‍ പേട്ട് സ്വദേശികളാണ്.

സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതിനെ വേണ്ടത്ര ജാഗ്രതയോടെ കാണാതെ അന്വേഷണം മന്ദഗതിയിലായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമുള്ള മൊഴികള്‍ ബന്ധിപ്പിച്ച്‌സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, ബുധനാഴ്ച രാത്രി എട്ടുമണിക്കു ശേഷം ബംഗളൂരു-ഹൈദരാബാദ് ഹൈവേയിലാണ് സംഭവം.

മെഹ്ബൂബ്‌നഗര്‍ ജില്ലയിലെ കൊല്ലൂര്‍ ഗ്രാമത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടറായിരുന്നു ഷംഷാബാദ് സ്വദേശിയായ യുവതി. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന ശേഷം വൈകിട്ട് വീട്ടിലേക്ക് പോയി. വൈകുന്നേരം 5.50 ഓടെ വീട്ടില്‍ നിന്നും ചര്‍മരോഗ വിദഗ്ദനെ കാണാനായിപുറപ്പെട്ടു.ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത് യുവതി ഷെയര്‍ ടാക്‌സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത്ടോള്‍ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികള്‍ മദ്യപിക്കുകയായിരുന്നു. ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് പോകുന്നത്കണ്ട പ്രതികള്‍ നോട്ടമിട്ടു..

അവരെ ആക്രമിക്കാന്‍ പദ്ധതി തയാറാക്കി. പ്രതികളിലൊരാളായ ജൊല്ലു നവീന്‍ യുവതിയുടെസ്‌കൂട്ടറിന്റെ പിന്‍ ചക്രം പഞ്ചറാക്കി  രാത്രി 9.18 ഓടെ ഡോക്ടറെ കണ്ട് തിരിച്ചെത്തിയ യുവതിയോട് ബൈക്കില്‍ കാറ്റില്ലെന്ന് പറഞ്ഞ് രണ്ട് പ്രതികള്‍അടുത്തുകൂടി. കേസിലെ മുഖ്യപ്രതിയായ ആരിഫാണ് സ്‌കൂട്ടര്‍ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിച്ചത്.വിശ്വാസം നേടിയെടുക്കാനായി സ്‌കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞു.

ഈ സമയത്തായിരുന്നു പെണ്‍കുട്ടി അവളുടെ സഹോദരിയെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞത്. സഹോദരിയുമായുള്ള സംഭാഷണം നിര്‍ത്തി ഫോണ്‍വെച്ചയുടന്‍ തന്നെ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്.തുടര്‍ന്ന് പ്രതികള്‍ പെട്രോള്‍ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു. 9.45ന് പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തത്.

കൂട്ടമാനഭംഗം ചെയ്യും മുമ്പേ, പ്രതികള്‍ യുവതിയുടെ തലയുടെ പിന്നില്‍ ഇടതുഭാഗത്ത് ആഞ്ഞടിച്ചു. മദ്യം കലര്‍ത്തിയ സോഫ്റ്റം ഡ്രിങ്ക്‌സ ബലമായി കുടിപ്പിക്കു കൂടി ചെയ്തതോടെ, യുവതി ബോധരഹിതയായി. ബലാല്‍സംഗത്തിന് ശേഷം രണ്ടുപ്രതികള്‍ യുവതിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ചു. മുഖ്യപ്രതി ലോറി ഡ്രൈവറാണ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പിന്നീട് ഇവര്‍ ഡോക്ടറുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷം മൃതദേഹം ലോറിയുടെ കാബിനില്‍ ഇട്ടു. മുഖ്യപ്രതിയും മൂന്നാം പ്രതിയും ലോറിയില്‍ കയറി. മറ്റു രണ്ടുപേര്‍ യുവതിയുടെ സ്കൂട്ടറിൽ പിന്തുടര്‍ന്നു.

രാത്രി 10.22 ന് ഇവര്‍ ടോള്‍ പ്ലാസ് വിട്ടു. ടോള്‍ പ്ലാസ കടന്നതിന് ശേഷം യുടേണ്‍ എടുത്ത് ഷഡ്‌നഗര്‍ ലക്ഷ്യമാക്കി നീങ്ങി. വഴിയില്‍ രണ്ടു പെട്രോള്‍ പമ്പുകളില്‍ നിന്ന് കാലിയായ ബോട്ടിലില്‍ പെട്രോള്‍ വാങ്ങാന്‍ നോക്കിയെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല.10.20നാണ് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു. 10.28ന് സ്ഥലം വിട്ടു. അരീഫും നവീനും സ്‌കൂട്ടര്‍ എടുത്ത്കോത്തൂരില്‍ ഉപേക്ഷിച്ചു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിയ ശേഷമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്.

ഒരുമണിക്കും 2മണിക്കുമെല്ലാം മൃതദേഹം കത്തിക്കാനായി പ്രതികള്‍ പെട്രോളന്വേഷിച്ച്‌ നടന്നിരുന്നു. പിന്നീട് 2.30ന് അടിപ്പാതയില്‍ വെച്ചാണ് മൃതദേഹം കത്തിക്കുന്നത്. വാഹനത്തില്‍ മാത്രമേ പെട്രോള്‍ നിറച്ചുതരൂ എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കൊത്തൂര്‍ എന്ന സ്ഥലത്തെ പമ്പില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ വഴങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ജെപി ഗര്‍ഗ റോഡിനടുത്ത് വണ്ടി നിര്‍ത്തി. ലോറിയില്‍ നിന്ന് ഡീസല്‍ ഒരു ബോട്ടിലിലേക്ക് ഒഴിച്ചെടുത്തു.

പിന്നീട് ചതന്‍പള്ളിയിലെ കള്‍വേര്‍ട്ടിന് അടുത്ത് ലോറി നിര്‍ത്തി. കള്‍വേര്‍ട്ടിന് അടിയിലേക്ക് മൃതദേഹം കൊണ്ടുപോയ ശേഷം ഒരുപുതപ്പില്‍ പൊതിഞ്ഞു. തുടര്‍ന്ന് പെട്രോളും ഡീസലും ചേര്‍ത്ത് മൃതദേഹം കത്തിച്ചു. അവര്‍ സ്ഥലം വിട്ടെങ്കിലും, പിന്നീട് വീണ്ടും എത്തി സ്ഥലം പരിശോധിച്ചു. മൃതദേഹം പൂര്‍ണമായി കത്തിയോ എന്നറിയാന്‍ ശിവയും നവീനുമാണ് വന്നത്. മറ്റുരണ്ടുപേരും ലോറിയില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് എല്ലാവരും കൂടി കൊത്തൂരിലേക്ക് മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker