Home-bannerKeralaNews
പാലാ കാപ്പന് അനുകൂലം,മാണിയുടെ പേരില്‍ യു.ഡി.എഫിന് വോട്ടു കിട്ടില്ല,മനസുതുറന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫിലെ പടലപ്പിണക്കം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ഗുണം ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരുത്തനും ശക്തനുമായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനാണെന്ന് തെളിയിച്ച ആളാണ് കാപ്പന്‍. മാണിയുടെ പേരില്‍ യുഡിഎഫിന് വോട്ട് കിട്ടില്ല. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ കാപ്പന് അനുകൂലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിന് നാണക്കേടാണ്. യുഡിഎഫിലെ പടലപ്പിണക്കവും വ്യക്തിവിദ്വേഷവും കാപ്പന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News