തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ്നടപടി
രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം. പോസ്റ്ററുകൾ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തിൽ മുല്ലപ്പള്ളിയെയും രമേശ് ചെന്നിത്തലയെയും വീണ പരാതി അറിയിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസിലും പരാതി നൽകിയിരുന്നു. ബൂത്തിലെത്തേണ്ട പോസ്റ്ററുകൾ ആക്രിക്കടയിൽ എത്തിയത് വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രവർത്തനങ്ങളുടെ തെളിവാണെന്നും ഒത്തുകളി ആരോപണം ശക്തമാക്കിയും എൽഡിഎഫും രംഗത്തെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News