EntertainmentNews

സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത്; തന്റെ പ്രണയം നിരസിച്ച പയ്യന് വീണ നന്ദകുമാര്‍ കൊടുത്ത കിടിലന്‍ മറുപടി

ആസിഫ് ചിത്രം കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണാ നന്ദകുമാര്‍. ഇപ്പോള്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പ്രണയം നിരസിച്ച പയ്യന്‍ തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു.

ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയില്‍ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. ‘സ്‌കൂള്‍ കാലഘട്ടത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷും ഇന്‍ഫാക്ച്വേഷന്‍ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളില്‍ തന്നെ വച്ചു’, വീണ പറഞ്ഞു.

എന്നാല്‍ അതില്‍ ഒരാള്‍ തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ‘സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു’, വനിത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വീണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button