KeralaNewsRECENT POSTS
പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരം
തിരുവനന്തപുരം: പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News