ആശുപത്രി വിട്ടു, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി; മുറിവ് കരിഞ്ഞാല്‍ ഉടന്‍ പാമ്പ് പിടിത്തം തുടങ്ങുമെന്ന് വാവ സുരേഷ്
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ താന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും മുറിവുണങ്ങിയാല്‍ സ്വന്തം മേഖലയിലേയ്ക്ക് തിരികെ എത്തുമെന്നും വാവ സുരേഷ് പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ് കടിയേറ്റത്. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. ചികിത്സ സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ആരോഗ്യനിലയില്‍ മാറ്റമുള്ളതിനാല്‍ വൈകുന്നേരം 3.30യോടുകൂടി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് മാറുവാന്‍ കഴിഞ്ഞു. ഇതോടൊപ്പം ഷൈലജ ടീച്ചര്‍,മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ്രഷര്‍മ്മദ് സര്‍,എന്നെ പരിചരിച്ച ഡോക്ടര്‍സ് മറ്റ് എല്ലാ ഹോസ്പിറ്റലില്‍ ജീവനക്കാര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി. ശരീരകമായി അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ല. വിരളിലുള്ള മുറിവ് കരിഞ്ഞാല്‍ ഉടന്‍ ഞാന്‍ എന്റെ മേഖലയില്‍ തുടരും. ഏവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു.