33.4 C
Kottayam
Monday, May 6, 2024

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം; ബിഷപ്പുമാര്‍ക്ക് നിര്‍ദ്ദേശവുമായി വത്തിക്കാന്‍

Must read

വത്തിക്കാന്‍ സിറ്റി: വൈദികര്‍ അകപ്പെട്ട ലൈംഗിക കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുമായി വത്തിക്കാന്‍. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍ ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലൈംഗീക പീഡന പരാതികളില്‍ സഭ നടത്തുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ പക്ഷാപാതപരമാണെന്ന വിമര്‍ശങ്ങള്‍ ഉയരുന്നതിനിടെയാണ് ബിഷപ്പുമാര്‍ക്കും മതമേധാവികള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. 20 പേജുകളിലായുള്ള മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വിഷയത്തില്‍ വിശദമായ കാനോനിക്കല്‍ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും, പുരോഹിതരെ സംരക്ഷിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയതായി നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം നിലവിലുള്ള നിയമങ്ങള്‍ക്ക് അതീതമല്ല.

നിയമ നിര്‍വഹണ ഏജന്‍സികള്‍, പ്രോസിക്യൂട്ടര്‍മാര്‍, പോലീസ് എന്നിവരുമായി സഹകരിക്കണം. പ്രാദേശിക നിയമങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമപരമായി ഇത് ചെയ്യാന്‍ ബാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളിലും അതിക്രമത്തിരയാകുന്ന വിവരങ്ങള്‍ സഭാധികാരികള്‍ അധികൃതരെ അറിയിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week