വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്തതത്തിന് പിന്നില്‍ ആന്ധ്രാപ്രദേശ് സ്വദേശിതന്നെയെന്ന് നിഗമനം. പോലീസ് ചോദ്യം ചെയ്യലിലാണ് ഇത് വ്യക്തമാക്കിയത്. തണുപ്പ് അകറ്റാനായാണ് തീയിട്ടതെന്ന് യുവാവ് മൊഴി നല്‍കിയതായാണ് സൂചന.
സംഭവത്തില്‍ ആന്ധ്രാ സ്വദേശി സതീഷ് നാരായണനെ (37) ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
വടകരടൗണില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാള്‍ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News