FeaturedKeralaNews

കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, സർവ്വത്ര ആശയക്കുഴപ്പം, പ്രതിപക്ഷം പ്രതിഷേധത്തിന്, വ്യാപാരികൾ കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടർ വ്യക്തമാക്കിയിരുന്നു. ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയും ഇന്ന് പ്രതീക്ഷിക്കാം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker