കൊച്ചി: സംസ്ഥാന പൊലീസിനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു.ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എയും കെ.എസ് ശബരീനാഥന്‍ എം.എല്‍.എം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എന്നാല്‍ പൊലീസ് വാഹനത്തിന് കടന്നുപോകണമെന്നും എം.എല്‍.എമാര്‍ എഴുന്നേല്‍ക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. വാഹനം നെഞ്ചില്‍കൂടി കയറ്റിക്കോയെന്ന് എം.എല്‍.എമാര്‍ നിലപാടെയുത്തതോടെ പൊലീസ് വാഹനം റിവേഴ്സ് ഗിയറിട്ടു. ഇതിനെതിരയാണ് ബല്‍റാമിന്റെ പരിഹാസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News