KeralaNewsRECENT POSTS
യു.പി.എ ഘടകക്ഷി എന്‍.സി.പിക്ക് പാലായില്‍ വിജയം; കാപ്പന് ട്രോളില്‍ പൊതിഞ്ഞ അഭിനന്ദനവുമായി വി.ടി ബല്‍റാം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പനു ട്രോളില്‍ പൊതിഞ്ഞ അഭിനന്ദവുമായി വി.ടി. ബല്‍റാം എംഎല്‍എ. യു.പി.എ ഘടകകക്ഷി എന്‍സിപിക്കു പാലാ മണ്ഡലത്തില്‍ വിജയം എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. തത്കാലം ഇങ്ങനെ പറഞ്ഞ ആശ്വസിക്കട്ടെ എന്നും സ്വയം വിമര്‍ശനമെന്ന രീതിയില്‍ ബല്‍റാം കുറിച്ചു.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു പാലായില്‍ മാണി സി. കാപ്പന്‍ വിജയിച്ചത്. മണ്ഡലം നിലവില്‍ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎല്‍എ ഉണ്ടാകുന്നത്. ഈ 54 വര്‍ഷക്കാലയളവിലും കെ.എം. മാണിയായിരുന്നു പാലായുടെ എംഎല്‍എ. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളില്‍ ഭൂരിപക്ഷം ബൂത്തുകളും കാപ്പന്‍ പിടിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News