33.4 C
Kottayam
Saturday, May 4, 2024

കേരളത്തിലെ പ്രളയത്തിനും കടലാക്രമണത്തിനും കാരണം സമുദ്രോപരിതല താപനില വര്‍ധനവ്; ഡോ. വി.എന്‍ സജീവന്‍

Must read

കൊച്ചി: ആഗോളതാപനം മൂലമുള്ള സമുദ്രോപരിതല താപനില വര്‍ധനവാണ് കേരളത്തില്‍ സമീപകാലങ്ങളിലുണ്ടായ പ്രളയം, അതിശക്തമായ ചുഴലിക്കാറ്റ്,കടലാക്രമണം എന്നിവയ്ക്ക് കാരണമെന്ന് സമുദ്രപരിസ്ഥിതി ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ മറൈന്‍ ലീവിങ്ങ് റിസോഴ്സസ് ആന്റ് ഇക്കോളജി മുന്‍ ഡയറക്ടറുമായ ഡോ. വി.എന്‍ സജീവന്‍.

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ലോക സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ‘കാലാവസ്ഥ വ്യതിയാനങ്ങള്‍ കര- സമുദ്ര ബന്ധത്തില്‍ വരുത്തിയ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കുഫോസിലെ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആന്റ് കണ്‍സര്‍വേഷന്‍ പ്രൊഫസര്‍ ചെയര്‍ കൂടിയായ ഡോ.വി എന്‍ സജീവന്‍.

ഗവര്‍ണര്‍ക്ക് പരാതി നല്‍കി വേമ്പനാട് കായലിന്റെ ആഴത്തിലും ജലസംഭരണ ശേഷിയിലുണ്ടായ വ്യതിയാനം മധ്യകേരളത്തില്‍ പ്രളയം രൂക്ഷമാകാന്‍ കാരണമായി എന്നും ഡോ.വി എന്‍. സീവന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ സമുദ്ര ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമുദ്ര സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളില്‍ നാം ഒരോരുത്തരും പങ്കാളികളാകണമെന്ന് ഡോ.റിജി ജോണ്‍ പറഞ്ഞു.

രജിസ് ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, ഓഷന്‍ സയന്‍സ് ആന്റ് ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ ഡോ.എസ് സുരേഷ് കുമാര്‍, ഡോ.ലിംനാ മോള്‍, ഡോ.സിറാജുദ്ദീന്‍ പ്രസംഗിച്ചു. വിവിധ സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് നൂറോളം വിദ്യാര്‍ഥികളും ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week