തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി സമ്പർക്കം ഉണ്ടായതിനാൽ താൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ബഹുമാനപ്പെട്ട ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനുമായി കഴിഞ്ഞ വെള്ളിയാഴ്ച സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ഞാൻ ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്.
ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാർട്ടി പരിപാടിക്കായി പോകാൻ തയ്യാറെടുക്കുമ്പോഴാണ്ഉടൻ തന്നെ ആ യാത്രയും, അടുത്ത ഒരാഴ്ചത്തെ പൊതുപരിപാടികളും റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി. ഇവിടെ സ്വയം നിരീക്ഷണത്തിൽ ആയതിനാൽ മുൻ നിശ്ചയിച്ച കൂടിക്കാഴ്ചകളിലും പരിപാടികളിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമറിയിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News