എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് ശാസ്തമംഗലത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ. പ്രശാന്തിന്റെ ഓഫീസ് ശാസ്തമംഗലത്ത് ധനകാര്യ വകുപ്പുമന്ത്രി. ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് എം.എൽ.എ സ്വാഗതം പറഞ്ഞു. ഗുരു ഗോപിനാഥ് ഫൌണ്ടേഷൻ ചെയർമാൻ കെ.സി വിക്രമൻ , നഗരസഭ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, തിരുവനന്തപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ, സി സുദർശനൻ , പ്രശസ്ത ഗായകൻ പന്തളം ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർമാരും വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
മാറിയ സാഹചര്യത്തിൽ എം.എൽ.എമാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് പ്രദേശത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈ ഓഫീസ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലാണ് പുതിയ ഓഫീസ്: