23.5 C
Kottayam
Thursday, September 19, 2024

സാധാരണക്കാര്‍ക്ക് ആശ്വാസം; നഗരങ്ങളില്‍ 2 സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

Must read

തിരുവനന്തപുരം: നഗരങ്ങളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍ ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറയ്ക്കും.

ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ ഇളവ് അനുവദിക്കുക എന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്തില്‍ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ണായക തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്.

നിലവില്‍ വലിയ പ്ലോട്ടുകള്‍ക്ക് രണ്ട് മീറ്ററും മൂന്ന് സെന്റില്‍ താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററും ആയിരുന്നു റോഡില്‍ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെഎംബിആര്‍ 2019 റൂള്‍ 26(4), 28(3) പ്രകാരമായിരുന്നു ഇത്. ഈ ചട്ടത്തില്‍ ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് അദാലത്തില്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാവുന്നതാണ് ഈ നീക്കം.

നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ താമസത്തിനായി ചെറിയ വീട് നിര്‍മിച്ച് ഇനിയും കെട്ടിട നമ്പര്‍ ലഭിക്കാത്തവര്‍ക്കും ഈ ചട്ടഭേദഗതിയുടെ ഗുണം ലഭിക്കും. ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തം ഭൂമിയിലെ വീട് എന്നും എന്നാല്‍ വീടിന് യു എ നമ്പറാണ് ലഭിച്ചത് എന്നതിനാല്‍ വലിയ നികുതിയാണ് വന്നത് എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണ് നാഗരാജനും മണിയമ്മയും അദാലത്തില്‍ എത്തിയത്. ഒന്നരസെന്റിലാണ് നാഗരാജന്‍ 86.54 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള വീട് നിര്‍മിച്ചത്. എന്നാല്‍ മുന്നിലുള്ള റോഡില്‍ നിന്ന് ആവശ്യത്തിന് അകലം പാലിച്ചിരുന്നില്ല. അതിനാല്‍ യു എ നമ്പര്‍ ആണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇക്കാരണത്താല്‍ പ്രതിവര്‍ഷം 5948 രൂപയായിരുന്നു നികുതി.

ഇതിന് പുറമെ ലോണ്‍ എടുക്കാനും തടസങ്ങള്‍ നേരിട്ടു. അദാലത്തില്‍ ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തങ്ങളുടെ പരാതിയിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന പൊതുതീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week