News
യു.പിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ടു ക്വിന്റല്‍ ജിലേബിയും സമൂസയും പിടിച്ചെടുത്തു
ഉന്നാവ്: യു.പിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ട് ക്വിന്റല്‍ ജിലേബിയും 1,050 സമൂസയും പോലീസ് കണ്ടുകെട്ടി. ഹസന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് സംഭവം.
‘പെരുമാറ്റചട്ട ലംഘനം, കൊവിഡ് ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 10 പേര്‍ ഇതുവരെ അറസ്റ്റിലായി’ -പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍പിജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു.
ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News