25.3 C
Kottayam
Tuesday, May 14, 2024

മാസങ്ങള്‍ക്കുള്ളില്‍ കടുത്ത ക്ഷാമം പൊട്ടിപ്പുറപ്പെടും; ദശലക്ഷങ്ങള്‍ പട്ടിണിയിലാകും, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

Must read

ജനീവ: കൊറോണ വൈറസിനെ തുടര്‍ന്ന് ലോകത്തെ 130 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാകുമെന്നും ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറസ്ടര്‍ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത രീതിയില്‍ ബാധിക്കുമെന്നും ഇതില്‍തന്നെ പത്തു രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷാമത്തിലൊണെന്നും ബീസ്ലി പറഞ്ഞു. യെമന്‍, റിപ്പബ്‌ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാന്‍, സിറിയ, സുഡാന്‍, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി ബീസ്ലി ചൂണ്ടിക്കാട്ടിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ കാര്യമായി ബാധിച്ചിട്ടില്ല.

സംഘര്‍ഷങ്ങള്‍, സാമ്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ ദുരന്തം ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും മറിച്ചായാല്‍ കോവിഡ് മാരണങ്ങളേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാമെന്നും യുഎന്‍ സുരക്ഷാ സമിതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week