അശ്ലീല വീഡിയോ കാണാൻ ഇനി പേരും വിലാസവും നൽകണം, പുതിയ നിയമം വരുന്നു
ലണ്ടന്‍: ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണാന്‍ ഇനി മുതല്‍ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
ബ്രിട്ടനില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടു വരാനുള്ള ആലോചനലിയാണ് സര്‍ക്കാര്‍. പുതിയ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോണോഗ്രാഫി വെബ്‌സൈറ്റുകളെല്ലാം അവരുടെ ഉപയോക്താക്കളുടെ പ്രായം നിയമപരമായി പരിശോധിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ വരാനിരിക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ ബില്ലിലാണ് നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ എന്തെല്ലാം രേഖകളാണ് വയസ് തെളിയിക്കാന്‍ നല്‍കേണ്ടതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല.
കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പോണോഗ്രാഫി ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ഇത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ഡിജിറ്റല്‍ മന്ത്രി ക്രിസ് ഫില്‍പ്പ് പറഞ്ഞു. ഒരു കുട്ടിയും കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാണരുത്. ഇതില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ സംരക്ഷിക്കപ്പെടണമെന്ന് മാതാപിതാക്കളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ ശക്തിപ്പെടുത്തുകയാണ്, അതിനാല്‍ കുട്ടികള്‍ക്കായി ഇന്റര്‍നെറ്റിനെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ പോണ്‍ സൈറ്റുകള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. അശ്ലീല സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ വിറ്റുവരവിന്റെ 10 ശതമാനം വരെ പിഴ ഈടാക്കാനും അവരുടെ സേവനങ്ങള്‍ ബ്രിട്ടനില്‍ ഓണ്‍ലൈന്‍ ഹാംസ് റെഗുലേറ്റര്‍ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
മറ്റ് ടെക് സ്ഥാപനങ്ങളുടെ സീനിയര്‍ മാനേജ്‌മെന്റിനെപ്പോലെ, ഓഫ്‌കോമിന്റെ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാന്‍ ക്രിമിനല്‍ ബാധ്യത പോണ്‍ സൈറ്റുകളുടെ മേധാവികള്‍ക്കായിരിക്കും. തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും സാങ്കേതിക സ്ഥാപനങ്ങള്‍ മുന്‍കൂറായി കൈകാര്യം ചെയ്യേണ്ട കുറ്റകൃത്യങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികാര അശ്ലീലം, വിദ്വേഷ കുറ്റകൃത്യം, വഞ്ചന, നിയമവിരുദ്ധമായ മയക്കുമരുന്ന് അല്ലെങ്കില്‍ ആയുധങ്ങളുടെ വില്‍പന എന്നിവയെ പ്രതിരോധിക്കാനുള്ള ബില്‍ സര്‍ക്കാര്‍ പുനര്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
ഡിജിറ്റല്‍ എക്കണോമി ആക്‌ട് 2017 വഴി അശ്ലീല സൈറ്റുകളില്‍ പ്രായപരിധി തടയാന്‍ സര്‍ക്കാര്‍ മുന്‍പ് ശ്രമിച്ചിരുന്നു. എന്നാല്‍ നിരവധി കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതികള്‍ 2019 ഒക്ടോബറില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.
എന്തായാലും പുതിയ നിയമപ്രകാരം പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കു വരും. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ഇതു ബാധകമായിരിക്കും. ഇനി എയ്ജ്‌ഐഡി സിസ്റ്റമായിരിക്കും എല്ലാ വെബ്‌സൈറ്റുകളും ഉപയോഗിക്കുക എന്നും സൂചനയുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു കഴിയുമ്ബോള്‍ ബ്രിട്ടനില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ തുറക്കുന്നവര്‍ പോണുമായി ബന്ധപ്പെടാത്ത ഒരു ലാന്‍ഡിങ് പേജിലായിരിക്കും എത്തുക.
ആദ്യം സന്ദര്‍ശിക്കുമ്ബോള്‍ ഉപയോക്താവിനോട് പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇതു നല്‍കാത്തവര്‍ക്ക് പോണ്‍ കാണാനാകില്ല. എല്ലാ അശ്ലീല വെബ്‌സൈറ്റുകളും പോണോഗ്രാഫിക് അല്ലാത്ത ഹോം പേജുകള്‍ സൃഷ്ടിക്കണമെന്നും നിര്‍ദേശമുണ്ട്.
ആദ്യം സന്ദര്‍ശിക്കുമ്ബോള്‍ ഉപയോക്താവ് ഒരു എയ്ജ്‌ഐഡി അക്കൗണ്ട് സൃഷ്ടിക്കേണ്ടതായി വരും. ഇമെയില്‍ അഡ്രസും പാസ്‌വേഡും നല്‍കണം. തുടര്‍ന്ന് ഇമെയില്‍ വേരിഫൈ ചെയ്യും. അപ്പോള്‍ പ്രായം തെളിയിക്കുന്ന ഡോക്യുമെന്റുകള്‍ നല്‍കണം. ഉദാഹരണം, മൊബൈല്‍ എസ്‌എംഎസ്, ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ.
ഇതിനു താത്പര്യമില്ലാത്തവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ട്. അടുത്തുള്ള കടയില്‍ നിന്ന് ഒരു പോര്‍ട്ടെസ്‌കാര്‍ഡ് അല്ലെങ്കില്‍ വൗച്ചര്‍ സ്വന്തമാക്കുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ അഡ്രസിലൂടെ റജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കാം. പോര്‍ട്ടെസ് ആപ്പിലൂടെയാകും ഈ മാര്‍ഗം സ്വീകരിക്കുന്നവര്‍ പോണ്‍ കാണുക. ആയിരക്കണക്കിനു കടകള്‍ ഈ പ്രത്യേക ഐഡി കാര്‍ഡ് വില്‍ക്കുമെന്നു പറയുന്നു.