Home-bannerKeralaNews
യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍,ദര്‍ശനത്തിനെത്തിയ മൂന്നു യുവതികളേക്കൂടി മടക്കിയയച്ചു
ശബരിമല: മണ്ഡലകാലം ആരംഭിച്ചിട്ടും തീര്‍ത്ഥടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിയ്ക്കാനായി നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്ന് ശബരിമല സന്ദര്‍ശിയ്ക്കും. യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്ത്വത്തില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ., പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് എം.എല്‍.എ., ഡോ. ജയരാജ് എം.എല്‍.എ. തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ശബരിമലയിലേക്ക് ഭക്തജനപ്രവാഹം തുടരുകയാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള മൂന്നു സ്ത്രീകള്‍ ഇന്നലെയും ദര്‍ശനത്തിനെത്തി. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചശേഷം പോലീസ് ഇവരെ ദര്‍ശനത്തില്‍ നിന്നും പിന്തിരിപ്പിയ്ക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News