KeralaNewsRECENT POSTS
അഞ്ചില്‍ മൂന്നില്‍ യു.ഡി.എഫ് മുന്നേറ്റം; അരൂരില്‍ ഷാനിമോള്‍ ഉസ്മാന് 417 വോട്ടിന്റെ ലീഡ്
കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തിലെ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. മൂന്നിടത്തും യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ രണ്ടിടത്ത് ഇടതുപക്ഷവും മുന്നിലെത്തി. ബിജെപിക്ക് ഒരിടത്തും ആദ്യറൗണ്ടില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍, കോന്നിയില്‍ പി. മോഹന്‍രാജ് എന്നിവര്‍ മുന്നിലാണ്. വട്ടയൂര്‍ക്കാവിലും എറണാകുളത്തും ഇടതിന് തുടക്കത്തില്‍ മുന്നേറ്റം ഉണ്ടാക്കാനായത്. ഇവിടെ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News