Home-bannerKeralaNewsRECENT POSTSTop StoriesTrending
പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും.
പാലാ നഗരസഭ കണ്‍വെന്‍ഷന് പുറമെ യുഡിഎഫിന്റെ ആറ് പഞ്ചായത്ത് കണ്‍വെന്‍ഷനുകളും ഇന്ന് പൂര്‍ത്തിയാകും. സംസ്ഥാന യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ജോസ് ടോമിനായുള്ള മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ നടക്കും. അതേസമയം, യുഡിഎഫ് കണ്‍വെന്‍ഷന് പിജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം ക്ഷണിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News