മകൻ്റെയും യുവതിയുടെയും ചൂടൻ ചിത്രങ്ങൾ പുറത്ത്, പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ് സിനിമ രംഗത്തെ കിംഗ് മേക്കർമാരിൽ ഒരാളാണ് ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്‍. ഇദ്ദേഹത്തിന്‍റെ റെഡ് ജൈന്‍റ് മൂവിസ് വിതരണത്തിന് എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ ഹിറ്റാണ്. അതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എംകെ സ്റ്റാലിന്‍റെ സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ചേര്‍ന്നത്. യുവജനക്ഷേമവും സ്പോര്‍ട്സുമാണ് ഉദയനിധിയുടെ വകുപ്പുകള്‍.
അടുത്തിടെ തന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വിവാദത്തില്‍ ഉദയനിധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ സ്വകാര്യ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് കൊടുത്തത്.
ഇപ്പോള്‍ ഇതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‍റെ എന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം എനിക്ക് മകന്‍റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഉദയനിധി പ്രതികരിച്ചു.
എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെപ്പോലെ പ്രതികരിച്ചു എന്നാണ് തമിഴ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്. പക്ഷെ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞാണ് ഡിഎംകെ അണികള്‍ ഇതിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.
മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായ ശേഷം പ്രതികരിച്ചിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമൽഹാസന്‍ തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫറും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി.