ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു തിരുവനന്തപുരത്ത് ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരം:കവടിയാറിൽ പ്രവർത്തിക്കുന്ന ലാമിയ റസ്റ്റാറന്റിൽ നിന്നും ഊബർ ഓൺ ലൈൻ വഴി വാങ്ങിയ ബിരിയാണിയിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയിൽ നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കോഴി ഇറച്ചിയും പിടിച്ചെടുത്ത് കട അടച്ചു പൂട്ടി.
ഓൺലൈൻ മുഖാന്തിരം വാങ്ങിയ ബിരിയാണിയിൽ പുഴു കണ്ടതിനെ തുടർന്ന് പരാതിക്കാരൻ നഗരസഭ ഹെൽത്ത് വിഭാഗത്തെ അറിയിക്കുകയും വൈകുന്നേരം 5.30 മണിയോടെ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ SS മിനുവിന്റെ നേത്യത്വത്തിലുള്ള സ്ക്വാഡ് പരിശോധിക്കുകയും തുടർന്ന് ഹോട്ടൽ അടപ്പിച്ചതും. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറിൽ സൂക്ഷി ച്ചിരിക്കുന്നതായും കണ്ടെത്തി. പാചകം ചെയ്ത ഇറച്ചി പാത്രങ്ങൾ കഴുകുന്ന വാഷ്ബേസിന്റെ അടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതും കാണുകയുണ്ടായി. ഇറച്ചി വാങ്ങിയ ബിൽ പരിശോധന സമയത്ത് ഹാജരായിരുന്നില്ല. ഹെൽത്ത് കാർഡ് ഉള്ള ജീവനക്കാരെ കൂടാതെ മറ്റ് ജീവന ക്കാരും ഹോട്ടലിൽ ഉണ്ടായിരുന്നു.പരാതികളിൽ മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അറിയിച്ചു.