Home-bannerKeralaNews
യു.എ.പി.എ അറസ്റ്റ് : നടന്നത് പ്രാഥമിക അന്വേഷണം മാത്രം, വിശദമായി അന്വേഷണം നടത്തും , വ്യക്തതയുമായി ഡി.ജി.പി
തിരുവനന്തപുരം:യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എ ഡി ജി പി ക്കും ഉത്തര മേഖലാ ഐ ജിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യു എ പി എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണെന്നും പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News