ന്യൂഡല്‍ഹി: യു.പി.എ ഭേതഗതി ബില്‍ രാജ്യസഭ പാസ്സാക്കി. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതും ശ്രദ്ധേയമായി. ഇതോടെ എന്‍ഐഎക്ക് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം. സ്വത്തുക്കളും കണ്ടുകെട്ടാം.
മറ്റ് രാജ്യങ്ങള്‍ നേരത്തെ നടപ്പിലാക്കിയ കാര്യങ്ങളാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും ഭീകരവാദത്തെ ചെറുക്കുന്നില്‍ രാജ്യം വിട്ട് വീഴ്ച്ചക്ക തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തികളും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അതിനാലാണ് പുതിയ ഭേദഗതി കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പി ചിദംബരം എം പി വിമര്‍ശിച്ചു.