ദുബായ്:യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ നടപടിക്രമങ്ങള്‍ക്കായി താമസക്കാര്‍ യു.എ.ഇ.യിലുണ്ടാവണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍നിന്നും പുതുക്കാനാവുമോയെന്ന ചോദ്യത്തിനാണ് ആര്‍.ടി.എ. ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.
യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ സാധുവായ എമിറേറ്റ്സ് ഐ.ഡി., യു.എ.ഇ. അംഗീകൃത ഒപ്റ്റിക്കല്‍ സെന്ററുകളില്‍നിന്നുള്ള നേത്രപരിശോധനാസര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം. ലൈസന്‍സ് പുതുക്കാത്തവര്‍ 500 ദിര്‍ഹം (ഏകദേശം 11,288 രൂപ) പിഴയടയ്‌ക്കേണ്ടിവരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News