KeralaNews

അച്ചൻകോവിലാറ്റിൽ ബന്ധുക്കളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കൾ മുങ്ങിമരിച്ചു. പുലിയൂർ വാത്തിലേത്ത് രാമചന്ദ്രൻപിള്ളയുടെ മകൻ രാകേഷ് (30), വെട്ടിയാർ കുറ്റിയിൽ വടക്കേതിൽ മണിക്കുട്ടൻപിള്ളയുടെ മകൻ എം. വിഷ്ണു (26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വെണ്മണിയിലെ ബന്ധുവീട്ടിൽ അടുക്കളകാണൽ ചടങ്ങിനെത്തിയ ഇരുവരേയും വൈകിട്ടു അഞ്ചുമണിയോടെ ശാർങക്കാവ് കടവിൽ കാണാതാവുകയായിരുന്നു. സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നാട്ടുകാരും ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ ആറേകാലോടെ മൃതദേഹങ്ങൾ കണ്ടെത്തി.

നദിയിലെ ചെളിനിറഞ്ഞ ഭാഗത്ത് അപകടത്തിൽപ്പെടുകയായിരുന്നു. യുവാക്കൾ കുളിക്കാനിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രാകേഷ്. അമ്മ: രത്നമ്മ, സഹോദരൻ: പ്രമോദ്. ടെലികോം ടെക്നിഷ്യനാണു വിഷ്ണു. അമ്മ: സുകുമാരി, സഹോദരൻ: എം. ജിഷ്ണു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button