തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവനന്ദുവിനെയാണ് കാണാനായത്. സംഭവത്തിൽ, ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു.
വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. വീടിനും പരിസരത്തും അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News