NationalNews

മൃതദേഹം ഒളിപ്പിച്ച ട്രോളിബാ​​ഗ് ​ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമം, രണ്ട് സ്ത്രീകൾ പിടിയിൽ

കൊൽക്കത്ത: ​മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 7.30-ന് ഒരു ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്.

നദിയിൽ ഉപേക്ഷിക്കാനായി ബാ​ഗ് ഉയർത്താൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്ത് യോ​ഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി. ബാ​ഗിനുള്ളിൽ എന്താണെന്ന് ചോദിച്ചപ്പോൾ നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. വീണ്ടും ചോദിച്ചപ്പോൾ, ഭർത്താവിന്റെ സഹോദരിയുടെ മൃത​ദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു.

ഇതൊന്നും വിശ്വസിക്കാഞ്ഞ നാട്ടുകാർ ബാ​ഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇരുവരും തടഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ബാ​ഗിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇരുവരേയും അറസ്റ്റുചെയ്തു. വിശദമായ അന്വേഷണത്തിൽ, ഫാൽ​ഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞു. ഫാൽ​ഗുനിയുടെ ഭർത്താവിന്റെ ബന്ധുവായ സുമിതാ ഘോഷിന്റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker