കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. പനങ്ങാട് സ്വദേശിനി ലീല(82), വാഴക്കുളം സ്വദേശിനി അല്‍ഫോണ്‍സ(57) എന്നിവരാണ് മരിച്ചത്. കളമശേരി ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് മൂലമുള്ള മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി ശ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൊവിഡ് മൂലം 56 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
എറണാകുളം ജില്ലയില്‍ ഇന്നലെ 655 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 638 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി, കോതമംഗലം, എടത്തല എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധ. 5031 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News