News
കളിപ്പാട്ടം വില്‍പ്പനയുടെ പേരില്‍ ലഹരി മരുന്ന് വില്‍പ്പന; രണ്ടു പേര്‍ പിടിയില്‍
പരപ്പനങ്ങാടി: കളിപ്പാട്ടം വില്‍ക്കാനെന്ന വ്യാജേനയെത്തി ലഹരി മരുന്നു വില്പന നടത്തിയ രണ്ടു പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശികളായ കളത്തില്‍ റമീസ് റോഷന്‍ (26), നെടിയിരുപ്പ് മുസല്യാരങ്ങാടി പാമ്പോടന്‍ ഹാഷിബ് ശഹിന്‍ (25) എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവരെന്ന വ്യാജേനയാണ് ഇവര്‍ ഇടപാടുകാരെ സമീപിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇവരില്‍ നിന്ന് ഒരു കോടി രൂപയുടെ വിവിധതരം ലഹരി വസ്തുക്കള്‍ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News