മലപ്പുറം:ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവർ. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈന്റെ സഹോദരൻ അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദ ((13) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളുടെ ബന്ധുവും കൊണ്ടോട്ടി വീട്ടിൽ അൻവറിയന്റെ മകളുമായ അസ്മിയ ഷെറിൻ (16) ആണ് കാണാതായത്.ബന്ധുവിട്ടീൽ വിരുന്നെത്തിയതായിരുന്നു ഇവർ. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ അൻഷിദ എന്ന പെൺകുട്ടി രക്ഷപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News