ചെന്നൈ: അറ്റകുറ്റപണിയെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടതോടെ തിരുപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ട് കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. വൈദ്യുതി നിലച്ചതോടെ ഓക്സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂറോളം പ്രവര്‍ത്തിച്ചില്ലെന്നും അബദ്ധത്തിലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന കൗരവന്‍(59), യശോദ(67) എന്നിവരാണ് മരണമടഞ്ഞത്.
സംഭവത്തിന് കാരണം അനാസ്ഥയാണെന്ന് ആരോപിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടറും തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ഡീനും ആശുപത്രി പരിസരത്ത് പണി നടക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് അപകടമെന്ന് കണ്ടെത്തി.സംഭവത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല കളക്ടര്‍ കെ. വിജയ കാര്‍ത്തികേയന്‍ അറിയിച്ചു.