കണ്ണൂര്‍: മട്ടന്നൂരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസില്‍ രണ്ടു സി.പി.എമ്മുകാര്‍ പിടിയില്‍. സി.പി.എം. പഴശി ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് സി.പി.എമ്മുകാര്‍ അറസ്റ്റിലായത്. കഴിഞ്ഞ 13നായിരുന്നു ആക്രമണം. തലയ്ക്കു വെട്ടേറ്റ രാജേഷ് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ ചികിത്സയിലാണ്.
കെ. പ്രനീഷ്, സി.കെ. രോഹിത്, പ്രബിന്‍ദീപ്, സുധീഷ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ അക്രമവുമുണ്ടായി.